റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ്
Saturday 22 November 2025 12:19 AM IST
കൊച്ചി: ഗുജറാത്തിലെ ജാംനഗർ എസ്.ഇ.ഇസഡ് റിഫൈനറിയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി പൂർണമായും നിറുത്തിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ റഷ്യൻ ഉപരോധം കണക്കിലെടുത്താണ് നടപടി. ഡിസംബർ ഒന്ന് മുതൽ റഷ്യൻ ഇതര ക്രൂഡിൽ നിന്നുള്ള ഉത്പന്നങ്ങളാകും കയറ്റി അയക്കുകയെന്നും കമ്പനി പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയിലെ റിഫൈനറിയിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പൂർണമായും കയറ്റുമതി നടത്തുകയാണ്. അതേസമയം ആഭ്യന്തര വിപണിയിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനത്തിനായി റഷ്യൻ സ്പോട്ട് മാർക്കറ്റിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ക്രൂഡോയിൽ വാങ്ങുന്നുണ്ട്.