'റിയൽ ഓണം' സ്‌കീമുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ്

Saturday 22 November 2025 12:26 AM IST

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 'റിയൽ ഓണം' സ്കീമിന്റെ നറുക്കെടുപ്പ് കൊച്ചിയിൽ നടന്നു. വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ക്രിസ്‌മസ്-പുതുവത്സര സമ്മാന പദ്ധതിയായ 'വിന്റർ വിസിറ്റ് ആൻഡ് വിൻ' സ്‌കീമിന് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ തുടക്കം കുറിച്ചു. പിട്ടാപ്പിള്ളിൽ 'ബൈ ആൻഡ് ഫ്ലൈ' യൂറോപ്പ് ട്രിപ്പ് വിജയികൾക്കും 'റിയൽ ഓണം' സ്കീമിന്റെ ദിവസേനയുള്ള നറുക്കെടുപ്പിലെ വിജയികൾക്കും സമ്മാനങ്ങൾ കൈമാറി. ടൈറ്റൻ വാച്ചുകളുമായി സഹകരിച്ച് തെരഞ്ഞെടുത്ത പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ 'ഷോപ്പ് ഇൻ ഷോപ്പ്' സൗകര്യം ഒരുക്കുന്നതിനും പ്രഖ്യാപനമായി. പിട്ടാപ്പിള്ളിൽ ഏജൻസീസ് സി.ഇ.ഒ. കിരൺ വർഗീസ്, ഡയറക്ടർമാരായ മരിയ പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ തങ്കച്ചൻ, ടൈറ്റൻ സോണൽ സെയിൽസ് മാനേജർ ഹാരിസ് എന്നിവർ സന്നിഹിതരായിരുന്നു.

പിട്ടാപ്പിള്ളിൽ 'വിന്റർ വിസിറ്റ് ആൻഡ് വിൻ' സമ്മാനപദ്ധതിയിൽ ക്രിസ്‌മസ് ന്യൂ ഇയർ കാലയളവിൽ ഷോറൂമുകൾ സന്ദർശിക്കുന്നവർക്ക് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനം നൽകും.

വിവിധ ബാങ്കുകളും ഫിനാൻസ് കമ്പനികളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് 21000 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട് .