അന്താരാഷ്ട്ര ശിശുദിനാഘോഷവും ബാലാവകാശ വാരചരണവും സമാപിച്ചു
പ്രമാടം : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ബാലാവകാശ വാരാചരണം സമാപിച്ചു. പ്രമാടം നേതാജി ഹൈസ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗം ഡോ.ആർ.വിജയ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ള്യൂ സി അംഗം രാജേഷ് അക്ലേത്ത് മുഖ്യ പ്രഭാഷണം നടത്തി. ബാലാവകാശ സംരക്ഷണ നിയമം സംബന്ധിച്ച് സി.ഡബ്ള്യൂ.സി അംഗം ഡേവിഡ് റജി മാത്യു, കുട്ടികളും മാനസികാരോഗ്യവും സംബന്ധിച്ച് ഡോ.കെ.കെ ബിന്ദു എന്നിവർ സംസാരിച്ചു. ജില്ല വനിതാ ശിശു വികസന വകുപ്പ് ഓഫീസർ കെ.വി. ആശ മോൾ ,ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.ആർ. ലതാകുമാരി , സ്കൂൾ മാനേജർ ബി. രവീന്ദ്രൻപിള്ള , ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി. ആശ., സ്കൂൾ ഹെഡ്മിസ്ട്രസ് സി. ശ്രീലത, ഡോ.ആർ.സുനിൽകുമാർ, അദ്ധ്യാപകൻ കെ.ജെ എബ്രഹാം എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി തവളപ്പാറ സെന്റ് തോമസ് കോളേജിലെ കുട്ടികൾ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച തെരുവ് നാടകവും നേതാജി ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.