ബയോഡൈവേഴ്സിറ്റി പഠനത്തിന് ഫെലോഷിപ്പ്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ (KSBB) ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.കേരളത്തിലെ ജൈവവൈവിധ്യവുമായി ( Biodiversity) ബന്ധപ്പെട്ട (ജൈവവൈവിധ്യ സംരക്ഷണം,ഇക്കോസിസ്റ്റം എന്നിവയ്ക്ക് ഊന്നൽ നൽകണം) ഗവേഷണത്തിന് ആറു പേർക്കാണ് അവസരം.
യോഗ്യത:55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം (ബോട്ടണി,സുവോളജി,ലൈഫ് സയൻസ്,ഫിഷറീസ്,അഗ്രിക്കൾച്ചർ, ഫോറസ്ട്രി,എൻവയോൺമെന്റൽ സയൻസ്,മറൈൻ ബയോളജി,ലോ,ഇക്കണോമിക്സ്,സോഷ്യോളജി,ബിസിനസ് മാനേജ്മെന്റ്). എസ്.സി,എസ്.ടി വിഭാഗക്കാർക്ക് മാർക്കിൽ 5 ശതമാനം ഇളവു ലഭിക്കും.കേരളത്തിലെ യു.ജി.സി അംഗീകൃത സ്ഥാപനങ്ങൾ/ റിസർച്ച് സെന്ററിൽ സമാന വിഷയത്തിൽ മുഴുവൻ സമയ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ.
ഫെലോഷിപ്പ് തുക:പ്രതിമാസം 25,000 രൂപ.കണ്ടിജന്റ് ഗ്രാന്റ്രായി വർഷം 20,000 രൂപ ലഭിക്കും.
മൂന്നു വർഷത്തേക്കാണ് ഫെലോഷിപ്പിന് അർഹത.അധിക കാലയളവ് അനുവദിക്കുമെങ്കിലും സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.ഗവേഷണ കാലയളവിൽ മറ്റ് ഫെലോഷിപ്പിനോ സ്റ്റൈപൻഡിനോ അർഹതയുണ്ടായിരിക്കില്ല. തിരഞ്ഞെടുത്ത വിഷയം സംബന്ധിച്ച് രണ്ടു റിസർച്ച് പേപ്പറെങ്കിലും ഗവേഷണ കാലയളവിൽ പ്രസിദ്ധീകരിച്ചിരിക്കണം. ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷയും തിരഞ്ഞെടുപ്പും:അക്കാഡമിക മികവ്,തിരഞ്ഞെടുത്ത വിഷയം സംബന്ധിച്ച് സമർപ്പിക്കുന്ന പ്രോജക്ട് പ്രൊപ്പോസൽ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.KSBBയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.വെബ്സൈറ്റ്:keralabiodiversity.org.അവസാന തീയതി: 01.12.2025.അപേക്ഷയുടെ ഹാർഡ് കോപ്പി തപാലിൽ അയക്കണം.വിലാസം: Kerala State Biodiversity Board, T.C 24/ 3219, No 43, Belhevan Gardens, Kowdiar P.O, Trivandrum- 695003.