കേരള സർവകലാശാല

Saturday 22 November 2025 12:59 AM IST

പരീക്ഷാഫലം

2024 നവംബറിൽ നടത്തിയ ഒൻപത്, പത്ത് സെമസ്​റ്റർ ബിആർക്ക് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്​റ്റും പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് (സി.ആർ) ഡിസംബർ പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്.വിവരങ്ങൾ വെബ്സൈറ്റിൽ.

ഏഴാം സെമസ്​റ്റർ ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 28മുതൽ ഡിസംബർ 2വരെയുള്ള തീയതികളിൽ ഹാജരാവണം.

ഏപ്രിലിൽ നടത്തിയ ഒന്ന്,രണ്ട് വർഷ ബി.കോം പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.