പി.എസ് .സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പ്/കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 029/2025, 155/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ. പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്‌ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1003298 മുതൽ 1003520 വരെയുള്ളവർ ആലപ്പുഴ, ഡിസ്ട്രിക്ട് കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരായി പരീക്ഷയെഴുതണം . അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 659/2023), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023), ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ) (കാറ്റഗറി നമ്പർ 641/2023), ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈ മേക്കർ) (കാറ്റഗറി നമ്പർ 655/2023) തസ്തികകളിലേക്ക് 26, 27, 28 തീയതികളിലും ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് അഗ്രികൾച്ചറൽ മെഷീനറി) (കാറ്റഗറി നമ്പർ 643/2023) തസ്തികയിലേക്ക് 26, 27 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 585/2024) തസ്തികയിലേക്ക് 27 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 184/2025) തസ്തികയിലേക്ക് 27 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ പ്രിന്റിങ് ടെക്‌നോളജി (കാറ്റഗറി നമ്പർ 246/2023) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (കാറ്റഗറി നമ്പർ 314/2024) തസ്തികയിലേക്ക് 28ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.