സർട്ടിഫിക്കറ്റ് പരിശോധന

Saturday 22 November 2025 12:01 AM IST
a

സർവകലാശാലകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 438/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 24, 25 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 24,25,26,27,28 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽസർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 130/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 26 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.