പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം ടി.എം.കൃഷ്ണയ്ക്ക്
Saturday 22 November 2025 12:03 AM IST
തിരുവനന്തപുരം: പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും ഗ്രന്ഥകർത്താവും പ്രഭാഷകനുമായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 5-ാമത് ദേശീയ പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്ക്. 3ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.ഗോവിന്ദപ്പിള്ളയുടെ 13-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. പ്രശസ്ത നർത്തകി ഡോ.രാജശ്രീ വാര്യർ മുഖ്യപ്രഭാഷണം നടത്തും. ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.