വൈക്കം സത്യഗ്രഹ സമാപനത്തിന്റെ നൂറാം വാർഷികം നാളെ
Saturday 22 November 2025 12:11 AM IST
തിരുവനന്തപുരം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹം 603 ദിവസങ്ങൾ പിന്നിട്ട് സമാപിച്ചതിന്റെ 100ാം വാർഷികം കെ.പി.സി.സിയുടെ നേതൃത്വത്തിൽ നാളെ വൈക്കത്ത് വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.ഉച്ചയ്ക്ക് 2.30 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി.സജീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെ.പി.സി.സി ഭാരവാഹികൾ,എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.