അക്ഷയ്ക്ക് സെഞ്ച്വറി
Friday 21 November 2025 11:15 PM IST
അഹമ്മദാബാദ്: അണ്ടർ 23 ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിനായി സെഞ്ച്വറി നേടി ഓപ്പണർ അക്ഷയ് എസ്.എസ്. എന്നാൽ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ കേരളം ഏഴ് റൺസിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. കേരളം 49.5 ഓവറിൽ 333 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
അക്ഷയ്യും (107)കൃഷ്ണനാരായണും (78) ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസാണ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത് . എന്നാൽ ഏഴ് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. പിന്നീട് ഒരു വശത്ത് ഷോൺ റോജർ (58) ഉറച്ച് നിന്ന് പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഷോൺ റണ്ണൗട്ടാവുകയായിരുന്നു.