കേരള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നിറയുന്നു
കൊച്ചി: കേരളത്തിൽ സ്‌റ്റാർട്ടപ്പുകളുടെ എണ്ണവും നിക്ഷേപവും മികച്ച വർദ്ധന നേടുന്നതായി കേരള സ്‌റ്റാർട്ടപ്പ് മിഷനുവേണ്ടി ടൈ കേരള, ഇൻക് 42 എന്നിവ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ശരാശരി 17 ശതമാനം പ്രതിവർഷ വളർച്ചയോടെ സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2,200 ആയി. ഈവർഷം വർദ്ധന 35 ശതമാനമാണ്.
കേരളത്തിലെ മൊത്തം സ്‌റ്റാർട്ടപ്പുകളിൽ 13 ശതമാനം 2019ന്റെ ആദ്യ മൂന്നുപാദങ്ങളിലാണ് രജിസ്‌റ്റർ ചെയ്‌തത്. കേരള സ്‌റ്റാർട്ടപ്പുകളിൽ 59 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്. കൊച്ചിയിൽ 36 ശതമാനവും തിരുവനന്തപുരത്ത് 23 ശതമാനവും. ഇതുവരെ 602 കോടി രൂപയുടെ നിക്ഷേപം കേരള സ്‌റ്റാർട്ടപ്പുകൾ നേടി. 2018നെ അപേക്ഷിച്ച് നിക്ഷേപത്തിൽ ഈ വർഷം ഇതുവരെ 18 ശതമാനം വർദ്ധനയുണ്ട്.
13 ഇടപാടുകളിലായി ഈവർഷം ഇതുവരെ 311 കോടി രൂപയാണ് കേരളത്തിലെ സ്‌റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയത്. കഴിഞ്ഞ ആറുമാസത്തിനിടെ 200 സ്‌റ്റാർട്ടപ്പുകൾ കേരളത്തിൽ ഇൻകുബേറ്റ് ചെയ്യപ്പെട്ടു. കേരളത്തിലെ സ്‌റ്റാർട്ടപ്പ് സംരംഭകരിൽ അഞ്ചു ശതമാനം മാത്രമാണ് സ്‌ത്രീകൾ.
കേരള സ്‌റ്റാർട്ടപ്പ്
(പ്രവർത്തന മേഖല)
75%: ഉത്‌പന്ന നിർമ്മാണം
25%: സേവന മേഖല
5%
കേരളത്തിലെ സ്‌റ്റാർട്ടപ്പ് സംരംഭകരിൽ അഞ്ചു ശതമാനം മാത്രമാണ് സ്‌ത്രീകൾ.