പി.കെ.രാഗേഷ് വിഭാഗം മത്സരിക്കും
Saturday 22 November 2025 12:40 AM IST
കണ്ണൂർ:കണ്ണൂർ കോർപറേഷനിൽ താനടക്കം പന്ത്രണ്ട് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ് വിമതനും ഐക്യ ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ പി.കെ രാഗേഷ്.എൽ.ഡി.എഫിനും യു.ഡി.എഫിനും തങ്ങളെ പിന്തുണക്കാമെന്നും 2015ലെ ചരിത്രം ആവർത്തിക്കുമെന്നും രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസിനെ കണ്ണൂർ ജില്ലാ നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുകയാണ്.താൻ എപ്പോഴും പാർട്ടിയുടെ കൂടെയാണ്.കോർപറേഷനിലെ ഇപ്പോഴത്തെ ഭരണസമിതി കോടിക്കണക്കിന് രൂപ പാഴാക്കിയിരിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.കോർപറേഷനിലെ പഞ്ഞിക്കയിൽ വാർഡിലാണ് രാഗേഷ് മത്സരിക്കുന്നത്.