മുൻ എം.എൽ.എ അഗസ്തി നഗരസഭാ പോരിന്

Saturday 22 November 2025 12:41 AM IST

കട്ടപ്പന: കട്ടപ്പന നഗരസഭാ തിരഞ്ഞെടുപ്പിനിറങ്ങി മുൻ എം.എൽ. എയും എ.ഐ.സി.സി അംഗവുമായ ഇ.എം അഗസ്തി. നഗരസഭയിലെ 22-ാം വാർഡായ ഇരുപതേക്കറിലാണ് മത്സരിക്കുന്നത്. 1991 ലും 1996 ലും ഉടുമ്പുൻചോലയിലും 2001ൽ പീരുമേട്ടിലും എം.എൽ.എയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം. മണിക്കെതിരെ ഉടുമ്പൻചോലയിൽ പരാജയപ്പെട്ടിരുന്നു. ഡി.സി.സി മുൻ പ്രസിഡന്റാണ്. 2006ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കട്ടപ്പന നഗരസഭ അദ്ധ്യക്ഷസ്ഥാനം ഇത്തവണ ജനറലാണ്. നിലവിൽ യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്.