അപേക്ഷ ക്ഷണിച്ചു
Saturday 22 November 2025 1:51 AM IST
കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് 2025 മേയ് 31ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഗവ. അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ, പോളിടെക്നിക്, എൻജിനിയറിംഗ്, മെഡിസിൻ, അഗ്രിക്കൾച്ചർ, നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. അപേക്ഷാ ഫാറം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ 24 മുതൽ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ ഫോറം ജനുവരി 31 വരെ സ്വീകരിക്കും.