പ്രവേശനോത്സവം ശിഷ്യോപനയനം

Saturday 22 November 2025 1:52 AM IST
അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ നടന്ന പി ജി വിദ്യാർത്ഥികൾക്കുള്ള ശിഷ്യോപനയനത്തിൽ ഡോ. കെ. മുരളി മുഖ്യാതിഥിയായി സംസാരിക്കുന്നു

അമൃതപുരി: അമൃത സ്കൂൾ ഒഫ് ആയുർവേദയുടെ ഏറ്റവും പുതിയ ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം ശിഷ്യോപനയനം സംഘടിപ്പിച്ചു. രാവിലെ 6ന് ധന്വന്തരി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് അമൃത സ്കൂൾ ഒഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. കേരള സർക്കാർ ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടറും അമൃത സ്കൂൾ ഒഫ് ആയുർവേദ മുൻ പ്രിൻസിപ്പലുമായ ഡോ. എം.ആർ.വാസുദേവൻ നമ്പൂതിരി, സെന്റർ ഫോർ ടെക്സ്റ്റ് വൽ സ്റ്റഡീസ് ആന്റ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ ഡോ. കെ മുരളി, എന്നിവർ മുഖ്യാതിഥികളായി. അമൃത സ്കൂൾ ഒഫ് ആയുർവേദ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എൻ.വി.രമേഷ്, അമൃത സ്‌കൂൾ ഒഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ അച്യുതാമൃത ചൈതന്യ എന്നിവർ സംസാരിച്ചു.