സ്ഥാനാർത്ഥിയെ പട്ടി കടിച്ചു
Saturday 22 November 2025 1:53 AM IST
പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജലജയെ പട്ടി കടിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ വോട്ട് ചോദിക്കുന്നതിനിടെ പുത്തൻപീടിക ഹോമിയോ ആശുപത്രി ജംഗ്ഷനു സമീപത്തുവച്ചായിരുന്നു സംഭവം. കാലിനാണ് കടിയേറ്റത്. പാർട്ടി പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.പേവിഷ പ്രതിരോധ കുത്തിവയ്പെടുത്തു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണുമെന്ന് ജലജ പറഞ്ഞു.