പെ​രു​മാ​റ്റ​ ച​ട്ട​ലം​ഘ​നം നടത്തിയാൽ ന​ട​പ​ടി​

Saturday 22 November 2025 2:55 AM IST

കൊല്ലം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന പെ​രു​മാ​റ്റ​ ച​ട്ട​ലം​ഘ​ന പ​രാ​തി​കൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ​തു​ട​ങ്ങി​യ​താ​യി ജി​ല്ലാ ക​ള​ക്ടർ എൻ.ദേ​വി​ദാ​സ്. ചേംബറിൽ ചേർ​ന്ന യോ​ഗ​ത്തിൽ അദ്ധ്യ​ക്ഷ​ത ​വ​ഹി​ക്കുകയായിരുന്നു. ച​ട്ട​വി​രു​ദ്ധ പ്ര​വർ​ത്ത​ന​ങ്ങൾക്ക് കർ​ശ​ന ന​ട​പ​ടി സ്വീകരിക്കും. പ​രി​ഗ​ണി​ച്ച ആ​റ് പ​രാ​തി​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചു. തൃ​ക്ക​രു​വ​യിൽ കി​ണർ ഇ​ടി​ഞ്ഞ് കു​ടി​വെ​ള്ളം​ മു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തിൽ അ​റ്റ​കു​റ്റപ്പ​ണി​ക്കാ​യു​ള്ള ടെണ്ടർ അ​നു​മ​തി​ക്കാ​യി സം​സ്ഥാ​ന​ത​ല പെ​രു​മാ​റ്റ​ച്ച​ട്ട നി​രീ​ക്ഷ​ണ സ​മി​തി​ക്ക് കൈ​മാ​റു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ. ഡ​യ​റ​ക്ടർ എ​സ്.സു​ബോ​ധ്, ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സർ എൽ.ഹേ​മ​ന്ത് കു​മാർ, സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് എ.സി.പി പ്ര​തീ​പ് കു​മാർ, റൂ​റൽ ഡിവൈ.എ​സ്.പി ര​വി​സ​ന്തോ​ഷ്, ഫി​നാൻ​സ് ഓ​ഫീ​സർ സു​രേ​ഷ് കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.