ബി.എൽ.ഒമാരെ തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കണം:എൻ.ജി.ഒ.സംഘ്
Saturday 22 November 2025 1:55 AM IST
തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ബി.എൽ.ഒ മാരെ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയമിക്കുന്ന നടപടി ഒഴിവാക്കണമെന്ന് എൻ.ജി.ഒ.സംഘ് ആവശ്യപ്പെട്ടു.ബി.എൽ.ഒ.മാരെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കാതെ അവർ ചെയ്തുകൊണ്ടിരിക്കുന്ന ജോലി കാര്യക്ഷമമായി നിർവഹിക്കുന്നതിനുള്ള അവസരം നൽകണമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിയിൽ നിന്നും ബി.എൽ.ഒ മാരെ ഒഴിവാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് ആവശ്യപ്പെട്ടതായി കേരള എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ,ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ അറിയിച്ചു.