അപാകതകൾ പരിഹരിക്കണം

Saturday 22 November 2025 12:04 AM IST

ശബരിമല: ദേവസ്വം ബോർഡ് മെസിലെ അപാകതകൾ പരിഹരിക്കാൻ അധികൃതർ ഉടനടി നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് സംഘ് ആവശ്യപ്പെട്ടു . സ്റ്റാഫ് ക്വാർട്ടേഴ്സും ഡ്യൂട്ടി പോയിന്റും മെസ്സും തമ്മിൽ വളരെ അധികം ദൂരത്തായതിനാൽ പലർക്കും യഥാസമയം മെസ്സിൽ എത്തുക ദുഷ്‌കരമാണ്. വൈകി എത്തുന്നവർക്ക് ഭക്ഷണം കിട്ടാതെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്നു. ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വരമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം എംപ്ലോയീസ് സംഘം സംസ്ഥാന അദ്ധ്യക്ഷൻ ടി.രാഖേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.പുഷ്പ രാജൻ എന്നിവർ ആവശ്യപ്പെട്ടു.