ബി.ഡി.ജെ.എസിന് അമർഷം

Saturday 22 November 2025 12:05 AM IST

കോഴഞ്ചേരി: ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ സീറ്റ് ബി.ജെ.പി ഏറ്റെടുത്തതിൽ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് അമർഷം. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ഒാമന ദിവാകരൻ ഒൻപതിനായിരം വോട്ടുകൾ നേടിയ ഡിവിഷൻ ഇത്തവണ ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. കഠിനാദ്ധ്വാനം ചെയ്താൽ ജയിക്കാവുന്ന ഡിവിഷനിലേക്ക് ബി.ഡി.വൈ.എസ് സംസ്ഥാന അദ്ധ്യക്ഷൻ പി.ആർ. രാഖേഷിനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കോഴഞ്ചേരിയിലെ ബി.ഡി.ജെ.എസ് നേതാക്കൾ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ പ്രതിഷേധം അറിയിച്ചു. ബി.ജെ.പി നേതാവ് പ്രദീപ് അയിരൂരാണ് കോഴഞ്ചേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി.