കുടുംബശ്രീ വിതരണ ശൃംഖല

Saturday 22 November 2025 12:06 AM IST

പത്തനംതിട്ട : ഗുണമേന്മയുള്ള നിരവധി ഉൽപ്പന്നങ്ങൾ കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പി‌ച്ച് കടകളിൽ സുലഭമായി എത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവ സ്വകാര്യ കടകളിലും വിൽപ്പനയ്‌ക്കെത്തിക്കാനാണ് ശ്രമം. വിവിധ ഇനം മസാലപ്പൊടികൾ, അരി ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ , മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, സോപ്പുപൊടി, ലായിനികൾ, അച്ചാറുകൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേക്ക് എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങളാണ് ആദ്യ ഘട്ടത്തിൽ കടകളിൽ എത്തിക്കുക. കുടുംബശ്രി ഉൽപ്പന്നങ്ങളുടെ വിതരണക്കാരാകാൻ താൽപ്പര്യമുള്ളവർക്ക് ഡിസംബർ 5 വരെ അപേക്ഷ സമർപ്പിക്കാം.