എൽ.ഡി.എഫ് കൺവെൻഷൻ

Saturday 22 November 2025 12:07 AM IST

തിരുവല്ല: നഗരത്തിന്റെ നഷ്ടപ്പെട്ടു പോയ വികസനം വീണ്ടെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. എൽ.ഡി.എഫ് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ.ആർ.സനൽകുമാർ, ബിനിൽകുമാർ, സി.എൻ.രാജേഷ്, സജി അലക്സ്, ചെറിയാൻ പോളച്ചിറയ്ക്കൽ, സാം കുളപ്പളളി, പോൾ മാത്യു, വിജയമ്മ ഭാസ്കർ, അഡ്വ.ആർ.രവിപ്രസാദ്, ജെനു മാത്യു, ടി.എ.റെജികുമാർ, അഡ്വ.ആർ മനു, എം.സി അനീഷ് കുമാർ, കെ.വി മഹേഷ്, എന്നിവർ സംസാരിച്ചു.