സെമിനാർ നടത്തി 

Saturday 22 November 2025 12:08 AM IST

പത്തനംതിട്ട: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമരസംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ അതി ദാരിദ്ര്യമുക്ത കേരളം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗവേഷകനായ മുകുന്ദൻ മേനോൻ വിഷയാവതരണം നടത്തി. അഡ്വ :എൻ. ലാൽ കുമാർ മോഡറേറ്ററായിരുന്നു. കെ.പി.സി.റ്റി.എ. ജില്ലാ സെക്രട്ടറി പ്രൊഫ: ജോസഫ് കുരുവിള, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.സക്കീർ ഹുസൈൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, കെ.എസ്.ടി.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ബിന്ദു ജി.അനീഷ് കുമാർ ദീപ വിശ്വനാഥ് എന്നിവർ സംസാരിച്ചു.