ജില്ലാതല ഉദ്ഘാടനം

Saturday 22 November 2025 12:09 AM IST

തിരുവല്ല : നവജാതശിശു സുരക്ഷാ വാരാചരണത്തിന്റെയും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെയും സംയുക്ത ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ പ്രതിജ്ഞ ചൊല്ലി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.കെ.കെ ശ്യാംകുമാർ വാരാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എസ്. സേതുലക്ഷ്മി, മൈക്രോബയോളജിസ്റ്റ് ലക്ഷ്മി ബലരാമൻ എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു.