വ്യാപക പ്രതിഷേധം
Saturday 22 November 2025 12:09 AM IST
കുടശനാട് : എസ്.എൻ.ഡി.പി യോഗം കുടശനാട് ശാഖാംഗം ഹരിദാസന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. വീട് തല്ലിത്തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തുകയും ചെയ്ത അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ കൗൺസിലർ ആദർശ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിമല രവീന്ദ്രൻ, കുടശനാട് ശാഖാ പ്രസിഡന്റ് പ്രദീപൻ.പി, സെക്രട്ടറി ഷൈൻ രവീന്ദ്രനാഥ പണിക്കർ എന്നിവരും വീട് സന്ദർശിച്ചു.