രക്ഷപ്പെട്ട പ്രതി പിടിയിൽ
Saturday 22 November 2025 1:17 AM IST
അങ്കമാലി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവ മുട്ടത്തെ ഐ.ടി സ്ഥാപനമായ പനാമസ് ഇന്റർനാഷണലിൽ നിന്ന് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയായ അസാം സ്വദേശി രൂഹുൽ അമീനെയാണ് (28) ജോസ്‌പുരത്തു നിന്ന് ഇന്നലെ രാത്രി ഒമ്പതരയോടെ പിടികൂടിയത്. ഇന്നലെ വൈകിട്ട് 5.30നാണ് ഇയാൾ രക്ഷപ്പെട്ടത്. ആലുവ മജിസ്ട്രേട്ട് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.