നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ്

Saturday 22 November 2025 1:35 AM IST

തിരുവനന്തപുരം :പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2025-26 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത.താൽപര്യമുളളവർ 30 നകം അപേക്ഷ നൽകണം.സ്‌കോളർഷിപ്പ് പോർട്ടലായ www.scholarship.norkaroots.org സന്ദർശിച്ച് ഓൺലൈനായി മാത്രമേ അപേക്ഷ നൽകാനാകൂ.കൂടുതൽ വിവരങ്ങൾക്ക്: 04712770528/2770543/2770500 .