ഹോളോഗ്രാം രജിസ്ട്രേഷൻ:വിവരങ്ങൾ നൽകണം

Saturday 22 November 2025 12:41 AM IST

തിരുവനന്തപുരം:ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ്) നിന്ന് ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണർമാർ വിവരങ്ങൾ ജനുവരി 31 നകം കൗൺസിലിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിൾ ഷീറ്റിൽ നൽകണം.ഇതുവരെ ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത എല്ലാ രജിസ്ട്രേഡ് ഹോമിയോപ്പതി പ്രാക്ടീഷണർമാരും അടിയന്തരമായി സർട്ടിഫിക്കറ്റ് നേടണം.അല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കും.വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.