ജൂനിയർ അസിസ്റ്റന്റ്, 3.95 ലക്ഷം പേർ അപേക്ഷിച്ചു

Saturday 22 November 2025 1:56 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി / കെ.എസ്.എഫ് ഇ / കെ.എം.എം.എൽ / കെൽട്രോൺ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് 2/ സീനിയർ അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 382/2025) 3,95,652 പേരും കെ.എസ്.ആർ.ടി.സി / സിഡ്കോ/ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവയിൽ ജൂനിയർ അസിസ്റ്റന്റ് / അസിസ്റ്റന്റ് ഗ്രേഡ് 2 / ഫീൽഡ് അസിസ്റ്റന്റ് /ഡിപ്പോ അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് ( കാറ്റഗറി നമ്പർ 383/2025) 3,85,002 പേരും അപേക്ഷ സമർപ്പിച്ചു.