ഇതുകൊണ്ടാണ് വാതിൽ തുറന്നിടരുതെന്ന് പറയുന്നത്; കയറിവന്ന കൂറ്റൻ പാമ്പ് സോഫയ്‌ക്കടിൽ നിലയുറപ്പിച്ചു, പിന്നെ നടന്നത്
Saturday 22 November 2025 10:42 AM IST
കാസർകോട്: വീടിനകത്തെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കൊടവലത്തെ ഇന്ദിരയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിലരുന്നു സംഭവം. ഇന്ദിരയുടെ മകൻ ജോലി കഴിഞ്ഞ് വരുന്ന സമയമായതിനാൽ വീടിന്റെ കതകടച്ചിരുന്നില്ല.
വീട്ടമ്മ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കെ പാമ്പ് മുൻവാതിലിലൂടെ അകത്തേക്ക് കയറി. ഹാളിൽ കിടക്കുകയും ചെയ്തു. ഇന്ദിരയുടെ മരുമകളാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇന്ദിരയ്ക്ക് കാണിച്ചുകൊടുത്തു. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി.
ഒരു മണിക്കൂറോളം എല്ലാവരും മുൾമുനയിലായിരുന്നു. പാമ്പ് സോഫയ്ക്കടിയിൽ കിടന്നു. തുടർന്ന് സർപ്പ വോളന്റിയർ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.