ഉന്നത വിദ്യാഭ്യാസ ശില്പശാല

Sunday 23 November 2025 12:17 AM IST
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലർ വിവിധ സർവകലാശാലകളുടെ ഭരണവിഭാഗം ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി നിർവഹിക്കുന്നു

കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിവിധ സർവകലാശാലകളുടെ ഭരണവിഭാഗം ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാല കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കൽ, അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് തുടങ്ങിയവ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ശില്പശാലയിൽ ചർച്ചയായത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് അദ്ധ്യക്ഷനായി. കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. എ.യു. അരുൺ, കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് ഡോ. എൻ. മനോജ്, അക്കാഡമിക് ജോയിന്റ് രജിസ്ട്രാർ ഹരിലാൽ എന്നിവർ സംസാരിച്ചു.