ട്രാൻസ് വുമൺ അരുണിമയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാം; നാമനിർദ്ദേശ പത്രിക സ്വീകരിച്ചു

Saturday 22 November 2025 3:39 PM IST

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമൺ അരുണിമയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാം. വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായ അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ അരുണിമയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. കെഎസ്‌യു ജനറൽ സെക്രട്ടറിയും ട്രാൻസ്‌ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയുമാണ് അരുണിമ എം കുറുപ്പ്.

അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. രേഖകളിലെല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അരുണിമ പ്രതികരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റാണ് വയലാർ ഡിവിഷൻ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.