കിണറ്റിൽ നിന്ന് വെള്ളം കോരിയപ്പോൾ കിട്ടിയത് മൂർഖനെ, ടാങ്കിൽ മറ്റൊരു അതിഥി; കടിയേറ്റതിന് പിന്നാലെ നടന്നത്

Saturday 22 November 2025 3:40 PM IST

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം വികാസ് നഗറിന് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. രാവിലെ വീട്ടുടമ കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെ കണ്ടത് മൂർഖൻ പാമ്പിനെ. പിന്നെ വെള്ളം കോരാതെ ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ സ്നേക്ക് മാസ്റ്റർ വാവ സുരേഷ് കിണറിലെ വെള്ളത്തിൽ നീന്തുന്ന മൂർഖൻ പാമ്പിനെ കണ്ടു. ഇടിഞ്ഞ് വീഴാറായ കിണറായതിനാൽ ഇറങ്ങി പാമ്പിനെ പിടികൂടുക പ്രയാസകരമാണ്. മാത്രവുമല്ല അപകടവുമാണ്. അതിനാൽ കയറിൽ കുരുക്കിട്ട് മൂർഖൻ പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി.

ഇതിനിടയിൽ മറ്റൊരു കോൾ എത്തി ചാക്കയിലുള്ള പണിനടക്കുന്ന കെട്ടിടത്തിന് പിറകിലെ ടാങ്കിനകത്ത് പാമ്പ് കിടക്കുന്നു. സ്ഥലത്ത് എത്തിയ വാവ സുരേഷിന്റെ കാലിൽ പാമ്പ് കടിച്ചു. കാലിൽ മുഴുവൻ രക്തം, കാണുക കിണറിലും, ടാങ്കിലും കിടന്ന പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...