ആഗോള റാങ്കിംഗിൽ കുസാറ്റിന് മുന്നേറ്റം

Sunday 23 November 2025 12:20 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആഗോള ഉന്നത വിദ്യാഭ്യാസ റാങ്കിംഗുകളിൽ പുതിയ നേട്ടങ്ങൾ കൈവരിച്ചു. ടൈംസ് ഹൈയർ എഡ്യുക്കേഷൻ ഇന്റർ ഡിസിപ്ളനറി സയൻസ്, ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്: സസ്റ്റെയ്‌നബിലിറ്റി എന്നീ അന്താരാഷ്ട്ര വിലയിരുത്തലുകളിലാണ് കുസാറ്റിന് മികച്ച നേട്ടമുണ്ടായത്. ഇന്റർ ഡിസിപ്ളനറി സയൻസിൽ 251–300 ആഗോള റാങ്ക് ബാൻഡിലെത്തി. 2025ലെ 351–400 ബാൻഡിൽ നിന്നാണ് മുന്നേറ്റം. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ച ഏക സർവകലാശാലയാണ് കുസാറ്റ്. ഇന്ത്യയിൽ 16-ാം സ്ഥാനവും നേടി. ക്യു.എസ് സുസ്ഥിരതാ റാങ്കിംഗിൽ സർവകലാശാല 777-ാം സ്ഥാനം നേടി. കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 32-ാം സ്ഥാനത്തുമാണ്.