സിപിഎം  നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു; കാലിന് പരിക്ക്

Saturday 22 November 2025 6:01 PM IST

ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേല്ക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്.