ഹിന്ദുസ്ഥാനി അവാം മോർച്ച വരുന്നു
Sunday 23 November 2025 12:01 AM IST
കൊച്ചി: കേന്ദ്ര കാബിനറ്റ് മന്ത്രിയും ബീഹാർ രാഷ്ടീയത്തിലെ അതികായനുമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (ഹം) കേരളത്തിലേക്കും. ഇക്കഴിഞ്ഞ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ ഉജ്ജ്വല വിജയം കൈവരിച്ച ആത്മവിശ്വാസത്തിലാണ് പാർട്ടി. ദക്ഷിണേന്ത്യയിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് പാർട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സുബീഷ് വാസുദേവ് പറഞ്ഞു. തൃശൂർ സ്വദേശിയാണ് സുബീഷ് വാസുദേവ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി മത്സരിക്കുമെന്ന് ഇതിന് മുന്നോടിയായി ചെറുപാർട്ടികളെ സംയോജിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും സുബീഷ് പറഞ്ഞു.