നിഷ റെജിക്ക് അദ്ധ്യാപക പുരസ്കാരം
Sunday 23 November 2025 12:16 AM IST
മൂവാറ്റുപുഴ: കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിഭാഗം രസതന്ത്രം അദ്ധ്യാപിക നിഷ റെജിക്ക് ഇന്ത്യൻ ടാലന്റ് ഒളിമ്പ്യാഡിന്റെ ഈ വർഷത്തെ അദ്ധ്യാപക പുരസ്കാരം. മുംബയിൽ നടന്ന സമ്മേളനത്തിൽ ഡോ. കിരൺ ബേദി പുരസ്കാരം സമ്മാനിച്ചു. നിഷ റെജി 28 വർഷമായി അദ്ധ്യാപന മേഖലയിൽ പ്രവർത്തിക്കുന്നു. അക്കാഡമികമായ മികവും വിദ്യാഭ്യാസ - വൈജ്ഞാനിക മേഖലകളിലെ അർപ്പണ മനോഭാവവുമാണ് നിഷ റെജിയെ അവാർഡിന് അർഹയാക്കിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഭർത്താവ് കോതമംഗലം എം.എ കോളജ് ഒഫ് എഞ്ചിനീയറിംഗ് റിട്ട. പ്രൊഫസർ റെജി മാത്യു കീഴില്ലം കുന്നത്ത്. മക്കൾ: നിമിഷ (കാലിഫോർണിയ), മനീഷ (ഇൻഫോ പാർക്ക് കൊച്ചി).