അഖില ഭാരതീയ കൊങ്കണി സാഹിത്യസമ്മേളനം തുടങ്ങി
കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്ത് സംഘടിപ്പിക്കുന്ന അഖില ഭാരതീയ കൊങ്കണി സാഹിത്യസമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്തു. കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അദ്ധ്യക്ഷനായി. ഡയറക്ടറേറ്റ് ഒഫ് ഒഫീഷ്യൽ ലാംഗ്വേജസ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ എച്ച് സാവന്ത് മുഖ്യപ്രഭാഷണം നടത്തി. ഓൾ ഇന്ത്യ കൊങ്കണി പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് ചേതൻ ആചാര്യ, സെക്രട്ടറി സ്‌നേഹ സബ്‌നിസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സദാനന്ദ് ഭട്ട്, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ആനന്ദ് ജി കമ്മത്ത്, ട്രഷറർ ഹെന്റി മെൻഡോൺസ പ്രസംഗിച്ചു.
കലൂർ എ.ജെ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 700 പ്രതിനിധികൾ പങ്കെടുത്തു. കൊങ്കണി ഭാഷയിലെ 16 പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. സമാപന സമ്മേളനം ഇന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ജയന്ത് കൈക്കിണി മുഖ്യാതിഥിയാകും.