ലേസർ ലൈറ്റുകളും ഹൈ ഫ്രീക്വൻസി ഓഡിയോ സിസ്റ്റവും, പണി കിട്ടിയത് 15 ടൂറിസ്റ്റ് ബസുകൾക്ക്

Saturday 22 November 2025 8:25 PM IST

തിരുവനന്തപുരം : രൂപമാറ്റം വരുത്തി സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ ഫ്രീക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ടൂറിസ്റ്ര് ബസുകൾ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സർവീസ് നടത്താൻ പാടില്ല. കൂടാതെ ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.