നൃത്യ 2025 ഉദ്ഘാടനം

Sunday 23 November 2025 12:33 AM IST
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം 'നൃത്യ 2025 ’ ഡോ. വിന്ദുജ മേനോൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം 'നൃത്യ 2025 ’ ഡോ. വിന്ദുജ മേനോൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ നൂറോളം പേർ പങ്കെടുക്കുന്നു. സി.എം.ഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ അദ്ധ്യക്ഷനായി. സ്വാമി ധർമ്മ ചൈതന്യ, പി. രാമചന്ദ്രൻ,ടി.എം. എബ്രഹാം, ബണ്ടി സിംഗ്, സുബ്രത ഡേ, സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കോൺക്ലേവിൽ നടി റിമ കല്ലിങ്കൽ, ഡോ. വിന്ദുജ മേനോൻ, ശ്യാമള സുരേന്ദ്രൻ, വി. കലാധരൻ, കലാമണ്ഡലം ഐശ്വര്യ ,ആർ.എൽ.വി ഷിംന രതീഷ് എന്നിവർ പങ്കെടുത്തു.