വോട്ട് വേണോ ?. കളിക്കളം വേണം തി​രഞ്ഞെടുപ്പ് ചർച്ചയായി​ കടമ്പനാട് മിനി സ്റ്റേഡിയം

Sunday 23 November 2025 12:14 AM IST

കടമ്പനാട് : കടമ്പനാട് ടൗണിൽ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഒരു ഫ്ലക്സ് തി​രഞ്ഞെടുപ്പി​ൽ വി​ഷയമാകുകയാണ്. സേവ് മിനി സ്റ്റേഡിയം കായിക കൂട്ടായ്മയാണ് ' വോട്ട് വേണോ, എന്നാൽ ഞങ്ങൾക്ക് കളിസ്ഥലം വേണം, പറ്റുമോ നിങ്ങൾക്ക് ? ഞങ്ങളുടെ വോട്ട് കളി സ്ഥലം തരുന്നവർക്ക് എന്നു രേഖപ്പെടുത്തിയ ഫ്ളക്സ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മാ​റി​മാറി ഭരിച്ച കടമ്പനാട് പഞ്ചായത്തിൽ ഇനിയും മി​നി സ്റ്റേ​ഡി​യം യാഥാർത്ഥ്യമാകാത്തതിലുള്ള കായിക പ്രേമികളുടെ പ്രതിഷേധമാണ് ഫ്ലക്സിൽ ദൃശ്യമാകുന്നത്. 30 വ​ർഷം മു​മ്പ് സ്റ്റേ​ഡി​യ​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​താണ്. മുൻപ് വ​യ​ലായിരുന്ന പ്ര​ദേ​ശം നി​ക​ത്തി​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്​ സ്ഥ​ലം ഒ​രു​ക്കി​യ​ത്. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും 'നീ​ന്തൽക്കു​ളമെന്ന് തോന്നുന്ന രീതിയിൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. പ്രഖ്യാപനങ്ങളെല്ലാം കടലാസിലാക്കിയ അധികൃതർക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം ശക്തമാകുകയാണ്.