ശരണപാതയിലെ ഇളകിയ കരിങ്കല്ലുകൾ തീർത്ഥാടകർക്ക് ഭീഷണി

Sunday 23 November 2025 12:15 AM IST

ശബരിമല : പമ്പ - നീലിമല - മരക്കൂട്ടം പാതയിൽ പാകിയ കരിങ്കൽ പാളികൾ ഇളകിയത് തീർത്ഥാടകർക്ക് ഭീഷണിയായി. കരിങ്കൽ പാളികളിൽ തട്ടി കാലുമുറിയുന്നതും തെറ്റിവീഴുന്നതും പതിവായി. ഈ പാതയിൽ മുൻപ് തീർത്ഥാടകർ തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവായിരുന്നു. മഴക്കാലത്ത് ഇലകൾ വീണ് അഴുകിയും ചെളിനിറഞ്ഞും പായൽ പിടിച്ചുമാണ് തെന്നിവീണിരുന്നത്. ഇതേതുടർന്ന് കല്ലുകൾ ചൂടാക്കി പരുക്കനാക്കിയും മെഷ്യൻ ഉപയോഗിച്ച് ഗ്രൈന്റ് ചെയ്തും തെന്നലുണ്ടാകാതിരിക്കാനുള്ള പണികൾ നടത്തിയിരുന്നു.

ഈ പണികൾക്കിടെ ഇളക്കിയെടുത്ത കല്ലുകൾ തിരികെ പിടിപ്പിക്കാതെ അലക്ഷ്യമായി ഇട്ടതാണ് ഇപ്പോൾ തീർത്ഥാടകർക്ക് ദുരിതമാകുന്നത്.