ലേബർകോഡ്; 26ന് രാജ്യവ്യാപക പ്രതിഷേധം

Sunday 23 November 2025 12:46 AM IST

കോഴിക്കോട്: ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്നതിനെതിരെ 26ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 തൊഴിൽ നിയമങ്ങൾ മാറ്റം വരുത്തിയാണ് കേന്ദ്ര സർക്കാർ ലേബർ കോഡ് നടപ്പാക്കുന്നത്. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരിഗണിക്കാതെയാണിത്. ലേബർ കോഡ് നടപ്പാക്കാൻ കേന്ദ്രം നോട്ടിഫിക്കേഷൻ നൽകിയപ്പോൾ പ്രധാനപ്പെട്ട പാർട്ടികൾ ഒന്നും മിണ്ടിയില്ല. തൊഴിലാളി സംഘടനകൾ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ ബി.എം.എസ് മാറിനിൽക്കുകയാണുണ്ടായത്. ലേബർ കോഡ് നടപ്പാക്കിയാൽ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടും. എട്ട് മണിക്കൂർ ജോലിയെന്നുള്ള തത്വം കാറ്റിൽ പറത്തുമെന്നും അദ്ദേഹം പറഞ്ഞു.