വാഹനാപകടം: മലയാളി സൈനികന് വീരമൃത്യു
Sunday 23 November 2025 12:56 AM IST
മലപ്പുറം: ജമ്മു കാശ്മീരിലെ രജോരിയിൽ പട്രോളിംഗ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷാണ് (48) വീരമൃത്യു വരിച്ചത്. മൃതദേഹം സൈനിക വിമാനത്തിൽ ഇന്നലെ രാത്രിയിൽ കരിപ്പൂരിലെത്തിച്ചു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ വീട്ടിലെത്തിക്കും. തുടർന്ന് ബാല പ്രബോധിനി എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. ഭാര്യ: റോഷ്നി. മക്കൾ: സിദ്ദാർത്ഥ് (മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്ലസ് വൺ വിദ്യാർത്ഥി), ആര്യൻ (മലപ്പുറം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി). 27 വർഷമായി സൈനികനാണ് സജീഷ്. ഒരു മാസം മുമ്പ് നാട്ടിൽ വന്നിരുന്നു.