പൂജ ബമ്പർ പാലക്കാട്ട് വിറ്റ ടിക്കറ്റിന്

Sunday 23 November 2025 1:00 AM IST

പാലക്കാട്: പൂജ ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് പാലക്കാട്ട് വിറ്റ JD 545542 നമ്പർ ടിക്കറ്റിന്. എന്നാൽ ഭാഗ്യശാലിയെ കണ്ടെത്താനായില്ല. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പിന്നിലെ കിംഗ്സ്റ്റാർ ലോട്ടറി ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. ഒക്ടോബർ 27നാണ് 20 ടിക്കറ്റുകൾ ഹോൾസെയിൽ സെക്ഷനിൽ നിന്ന് റീടെയിലിലേക്ക് മാറ്റിയത്.

ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ ഏജൻസിക്ക് 10 ശതമാനം കമ്മിഷൻ ലഭിക്കും. മൂന്നാം തവണയാണ് കിംഗ് സ്റ്റാർ ലോട്ടറി ഏജൻസിക്ക് ബമ്പറിൽ സമ്മാനം ലഭിക്കുന്നത്. മുമ്പ് മൺസൂൺ ബംബർ,​ സമ്മർ ബംബർ എന്നിവ ലഭിച്ചിട്ടുണ്ടെന്ന് ഉടമയും പാലക്കാട് കൊടുന്തരപ്പുള്ളി സ്വദേശിയുമായ എസ്. സുരേഷ് പറഞ്ഞു. ഇത്തവണ ഒന്നര ലക്ഷം പൂജ ബംബർ ടിക്കറ്റുകളാണ് കിംഗ്സ് സ്റ്റാറിൽ വിറ്റത്.