നടക്കുന്നത് ജയിലിലേക്കുള്ള ഘോഷയാത്ര
ജയിലിലേക്കുള്ള ഘോഷയാത്രയുടെ തുടക്കമാണ് കേരളത്തിൽ നടക്കുന്നത്. കടകംപളളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് ജയിലിലായ രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും മൊഴി നൽകി. ഇതിനാണ് കടകംപള്ളി തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. തുടങ്ങിയിട്ടേയുള്ളൂ, ഇതിലും വലിയവർ അകത്ത് പോവും. ഏതോ ഒരു പോറ്റി കട്ടു എന്നാണ് ഇതുവരെ പറഞ്ഞത്. -വി.ഡി സതീശൻ പ്രതിപക്ഷ നേതാവ്
ശബരിമല സംരക്ഷിക്കാൻ കേന്ദ്രം തയ്യാർ ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാണ്. ശബരിമലയെയും വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി പറയണം. അത് നരേന്ദ്രമോദിയോട് പറയാം. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. മന്ത്രിമാർക്കും പങ്കുണ്ട്. അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം. -രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
സ്വർണക്കേസിൽ ഇടപെടാം ശബരിമല സ്വർണക്കൊള്ളക്കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഏജൻസികൾ ഇടപെടുമെന്നാണ് വിശ്വസിക്കുന്നത്. കേസിൽ പേടിവേണ്ട. അയ്യപ്പൻ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവരെല്ലാം പ്രവർത്തിക്കുന്നത്. സി.പി.എമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണ്. -ജോർജ് കുര്യൻകേന്ദ്രമന്ത്രി