പത്രിക നാളെ 3 വരെ പിൻവലിക്കാം
Sunday 23 November 2025 12:21 AM IST
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദ്ദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. മൂന്ന് മണിക്കുശേഷം അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പരസ്യപ്പെടുത്തും.