ജില്ലാ സഹോദയ ക്യൂട്ടീസ് ഫെസ്റ്റ്
Sunday 23 November 2025 12:22 AM IST
ഓടനാവട്ടം: ജില്ലാ സഹോദയ ക്യൂട്ടീസ് ഫെസ്റ്റിന് നെല്ലിക്കുന്നം കടലാവിള കാർമൽ റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലയിൽ നിന്നുള്ള നാല്പതിൽ പരം സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് രണ്ടായിരത്തിൽ പരം പ്രതിഭകളാണ് മുപ്പതിലധികം ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. കേരള സർവകലാശാല മുൻ കലാതിലകം ഡോ. പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരി ജേക്കബ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഡോ. ഡി.പൊന്നച്ചൻ, വൈസ് പ്രസിഡന്റ് ഹരികുമാർ, ജോ. സെക്രട്ടറിമാരായ സുഷമ, ജിജോ ജോർജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മേരിക്കുട്ടി ജോസ് സ്വാഗതവും സ്കൂൾ മാനേജരും സഹോദയ വൈസ് പ്രസിഡന്റുമായ എസ്.ചന്ദ്രകുമാർ നന്ദിയും പറഞ്ഞു.