ഗുരുഅരുൾ ഗൂഗിൾ പഠന ക്ലാസ്

Sunday 23 November 2025 12:36 AM IST

കൊല്ലം: വിദ്യാർത്ഥികളിലും യുവാക്കളിലും ഗുരുദർശനം പകർന്ന് മദ്യത്തിനും ലഹരിക്കുമെതിരെ ചിന്തിക്കുന്ന യുവതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുഅരുൾ പഠന ക്ലാസ് എല്ലാ ഞായറാഴ്ചയും രാത്രി 8ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ തുടരും. ശ്രീനാരായണ ധർമ്മപ്രചാരകൻ കെ.ജി.കുഞ്ഞിക്കുട്ടൻ ചേർത്തലയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പഠന ക്ലാസ് നയിക്കും. ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.ഗൂഗിൾ മീറ്റ് ലിങ്ക് rxw-hfdq-has. ജില്ലാ പ്രസിഡന്റ് വി.എൻ.ഗുരുദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. ഹരിലാൽ ചാത്തന്നൂർ നന്ദി പറയും.