റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
Sunday 23 November 2025 12:40 AM IST
കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 25 മുതൽ 29 വരെ അഞ്ചലിൽ നടക്കും. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാനവേദി. 24ന് ഉച്ചയ്ക്ക് 2ന് രജിസ്ട്രേഷൻ. അഞ്ചൽ മണലിൽ എം.ജി.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ എസ്.എച്ച്.ഗണേശ് കുമാറാണ് ലോഗോ തയ്യാറാക്കിയത്. 25ന് രാവിലെ 9ന് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ അദ്ധ്യക്ഷനാക്കും. ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തോടെ മത്സരങ്ങൾ തുടങ്ങും. 29ന് വൈകിട്ട് സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കെ.ഐ.ലാൽ, സി.പി.ബിജുമോൻ, അനസ് ബാബു, എസ്.അഹമ്മദ് ഉഖൈൽ, ഷഫീഖ് റഹ്മാൻ, കോശി എബ്രഹാം, ദിലീപ് കുമാർ, ഗണേശ് കുമാർ, ഗിരീഷ് കുമാർ, എം.എസ്.സാജൻ എന്നിവർ പങ്കെടുത്തു.